Advertisment

പാമ്പുകള്‍ കട്ടിലില്‍ കയറിയത് അറി‍ഞ്ഞില്ല ; ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി കടിയേറ്റ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗൊരഖ്പുര്‍: ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് മരിച്ചത്.

Advertisment

publive-image

രണ്ട് പാമ്പുകള്‍ കട്ടിലില്‍ കയറിയത് ഗീത അറി‍ഞ്ഞിരുന്നില്ല. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കട്ടിലില്‍ വന്നിരുന്നു.

പാമ്പുകള്‍ക്ക് മുകളില്‍ വന്നിരുന്ന ഗീതയെ ഉടനെ പാമ്പ് കടിച്ചു. അബോധവസ്ഥയിലായ ഗീതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു.

Advertisment