Advertisment

അഗതി മന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും മർദനമേറ്റ സംഭവം: പൊലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തിൽ അമ്മയ്ക്കും മകൾക്കും മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.

Advertisment

publive-image

വനിതാ കമ്മീഷൻ അംഗങ്ങൾ അഗതി മന്ദിരം സന്ദർശിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് അഗതി മന്ദിരങ്ങളിൽ ഓഡിറ്റിങ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കൊച്ചി കോർപ്പറേഷന് കീഴിൽ പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിൽ ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഗതി മന്ദിരത്തിലെ അന്തേവാസിയും മാനസികാസ്വാസ്ഥ്യമുള്ളതുമായ യുവതിയെ സൂപ്രണ്ട് വീട്ടുജോലിക്കായി പലപ്പോഴും തിരുവനന്തപുരത്തടക്കം കൊണ്ടുപോയിരുന്നു.

ഇങ്ങനെ ജോലി ചെയ്പ്പിച്ചെങ്കിലും കൃത്യമായി പൈസയും നൽകിയിരുന്നില്ല. ഇവരുടെ അക്കൗണ്ടിലുള്ള പണവും ഇയാൾ പിൻവലിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തി ചോദ്യം ചെയ്ത് വൃദ്ധയ്കക്ക് എതിരെയായിരുന്നു സൂപ്രണ്ടിന്‍റെ ശകാരവും മർദ്ദനവും.

അഗതിമന്ദിരം ജീവനക്കാരുടെ എതിർപ്പ് മറികടന്ന് സൂപ്രണ്ട്  ഇത്തരത്തിൽ യുവതിയെ പലപ്പോഴായി വീട്ടുജോലിക്ക് കൊണ്ടുപോയതായി ആരോപണമുണ്ട്.

ഇക്കാര്യത്തിൽ ഇവർ നേരത്തെ തന്നെ കൊച്ചി മേയർക്ക് പരാതി നൽകിയിരുന്നതായി കൗൺസിലർ വെളിപ്പെടുത്തുന്നു. സംഭവത്തിൽ അൻവർ സൂപ്രണ്ട് ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് മകളെയും അമ്മയെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ഹുസൈനിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment