Advertisment

പാമ്പുകടിയേറ്റ് ചികിത്സയിലായിരിക്കെ വീണ്ടും പാമ്പുകടിയേറ്റു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

കൊല്ലം: മൂന്ന് മാസം മുമ്പ് ഭര്‍തൃവീട്ടില്‍ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റു മരിച്ചു.

ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളും അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ ഭാര്യയുമായ ഉത്ര (25) ആണ് മരിച്ചത്.

ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരുമ്പോഴാണ് ദാരുണാന്ത്യം.

വ്യാഴാഴ്ച രാവിലെ ഉത്രയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ മുറിയില്‍ നിന്ന് പാമ്പിനെയും കണ്ടെത്തി. ഉത്രയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Advertisment