Advertisment

ചന്ദ്രിക കൊയിലാണ്ടിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം; വിമൻ ജസ്റ്റിസ് മൂവ്മെന്റ്

New Update

കോഴിക്കോട് :വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിയെ

സംഘ് പരിവാർ ഗുണ്ടകൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിൽ വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ശക്തമായ പ്രതിഷേധം അറിയിച്ചു.

കുറ്റക്കാർക്കെതിരെ എത്രയും പെട്ടെന്ന് നടപടി കൈകൊള്ളണം.കൊയിലാണ്ടിയിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് നടത്തുന്ന വാഹന ജാഥക്കിടെയാണ് സംഭവം.

സ്ത്രീവിരുദ്ധമായ സംഘ് പരിവാർ സംസ്കാരം കേരളത്തിലും നടപ്പാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ സ്ത്രീ മുന്നേറ്റം കൊണ്ട് നേരിടുമെന്ന് അവർ പറഞ്ഞു.പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽനിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.

women justice movement53
Advertisment