Advertisment

കൊല്ലം ജില്ലയില്‍ പുതിയ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: റൂറല്‍ പൊലീസ് പരിധിയില്‍ പുതിയ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ റൂറല്‍ കമാന്റ് സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

publive-image

കൊല്ലത്തിന് പുറമെ തിരുവനന്തപുരം, എറണാകുളം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സമാനമായ സംവിധാനമൊരുക്കുമെന്നും കാലാനുസൃതമായ പരിഷ്‌കരണം പൊലീസ് സേനയില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലമ്ബൂര്‍ ആസ്ഥാനമാക്കി ആരംഭിക്കുന്ന പുതിയ ബറ്റാലിയനില്‍ 50 ശതമാനം വനിതകളെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. കൊല്ലം റൂറല്‍ പരിധിയിലെ ക്രമസമാധാനപാലനത്തില്‍ പുതിയ കാല്‍വയ്പാണ് കമാന്റ് സെന്റര്‍ സ്ഥാപിച്ചതിലൂടെ കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

women police station
Advertisment