Advertisment

പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സില്‍

New Update

publive-image

Advertisment

ലണ്ടന്‍: പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18 മുതല്‍ 22 വരെ ലോര്‍ഡ്‌സില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ജൂണ്‍ 10 മുതല്‍ മത്സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് മത്സരം നടക്കുന്നത്.

നിലവിൽ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. ഓസ്ട്രേലിയയക്കെതിരായ പരമ്പര ജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്.

ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ. ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ നിശ്ചയിക്കുന്നത്. ഒടുവിൽ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക.

Advertisment