Advertisment

അപൂര്‍വയിനം ഗോറില്ലകളുടെ ചിത്രം പുറത്ത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

അബൂജ: 'ക്രോസ് റിവര്‍ ഗോറില്ല' എന്നറിയപ്പെടുന്ന അപൂര്‍വയിനം ഗോറില്ലകളുടെ ചിത്രം പുറത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ഗോറില്ലകളുടെ ചിത്രം പുറത്തു വരുന്നത്. തെക്കന്‍ നൈജീരിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

An adult female with an infant on her back

വംശനാശഭീഷണി നേരിടുന്ന ക്രോസ് റിവര്‍ ഗോറില്ലകള്‍ നൈജീരിയന്‍ കാടുകളിലാണ് കണ്ടുവരുന്നത്. ഈയിനത്തില്‍പ്പെട്ട 300 ഗോറില്ലകള്‍ മാത്രമാണ് ലോകത്തിനി അവശേഷിക്കുന്നതെന്നാണ് കണക്ക്.

Gorillas in Nigeria: World's rarest great ape pictured with babies

ഗോറില്ലകളും കുഞ്ഞുങ്ങളുമായുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇത്തരം ജീവികളില്‍ നിന്ന് കുഞ്ഞുങ്ങളുണ്ടാകുന്നത് പ്രതീക്ഷ നല്‍കുന്ന കാഴ്ചയാണെന്ന് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി (ഡബ്ല്യു.സി.എസ്) അഭിപ്രായപ്പെട്ടു.

Advertisment