Advertisment

ഒരേയൊരു സംഭവത്തിന്റെ പേരില്‍ അയല്‍രാജ്യത്തെ ശത്രുവായി കാണരുത്; ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകാന്‍ ഇരുരാജ്യങ്ങളും മുന്‍കൈ എടുക്കണം: ഇന്ത്യയിലെ ചൈനീസ് സ്ഥാപതി പറയുന്നു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഒരേയൊരു സംഭവത്തിന്റെ പേരില്‍ അയല്‍രാജ്യത്തെ ശത്രുവായി കാണരുതെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോങ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെയ്‌ഡോങ് ഇക്കാര്യം പറഞ്ഞത്.

ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകാന്‍ ഇരുരാജ്യങ്ങളും മുന്‍കൈ എടുക്കണമെന്ന് വെയ്‌ഡോങ് പറഞ്ഞു. ഗാല്‍വാന്‍ താഴ്‌വാരയില്‍ ചൈനീസ് സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലഡാക്ക് സംഘര്‍ഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് ചൈന കരുതുന്നത്. സൈനികര്‍ക്കിടയില്‍ നിലവില്‍ സംഘര്‍ഷാവസ്ഥയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ നയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനും സുപ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് കമ്പനികളുമായി സഹകരിക്കുന്നതിന് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ വെയ്‌ഡോങ് വിമര്‍ശിച്ചു. ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞപ്പോള്‍ ചൈനയുടെ കയറ്റുമതി വര്‍ധിച്ചതായും ചൈനയുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും വെയ്‌ഡോങ് അവകാശപ്പെട്ടു.

Advertisment