Advertisment

ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍ ഞാനാണ് രാവണനെ കൊന്നതെന്ന് നമ്മളോട് പറയുന്ന വിധത്തില്‍ വളരെ ബുദ്ധിമാനും സ്മാര്‍ട്ടുമാണ് ഇയാള്‍. അദ്ദേഹമല്ലാതെ മറ്റാരും ഒന്നും ചെയ്തില്ലെന്നതു പോലെയാണ് ;കാവല്‍ക്കാരനെ ഞങ്ങള്‍ നേപ്പാളില്‍ നിന്ന് കൊണ്ടുവരും; വേണ്ടത് പ്രധാനമന്ത്രിയെയാണ്; മോദിയെ ട്രോളി യു.പിയിലെ ആര്‍.എല്‍.ഡി നേതാവ്

New Update

ഭാഗ്പത്:  നരേന്ദ്രമോദിയുടെ അവകാശവാദങ്ങളെ പരിഹസിച്ച് രാഷ്ട്രീയ ലോക് ദള്‍ ചീഫ് അജിത് സിങ്.

Advertisment

publive-image

‘എന്തെങ്കിലും കാര്യം ചെയ്ത ഏക പ്രധാനമന്ത്രി താനാണെന്നതുപോലെയാണ് മോദിയുടെ അവകാശവാദം’ എന്നും അദ്ദേഹം കളിയാക്കി. ‘ ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍ ഞാനാണ് രാവണനെ കൊന്നതെന്ന് നമ്മളോട് പറയുന്ന വിധത്തില്‍ വളരെ ബുദ്ധിമാനും സ്മാര്‍ട്ടുമാണ് ഇയാള്‍. അദ്ദേഹമല്ലാതെ മറ്റാരും ഒന്നും ചെയ്തില്ലെന്നതുപോലെയാണ്.’ അജിത് സിങ് പറഞ്ഞു.

നമ്മള്‍ കണ്ടിട്ടുപോലുമില്ലാത്ത തരത്തിലുള്ള തലപ്പാവുകളാണ് ഇയാള്‍ ധരിക്കുന്നത്. എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ തലപ്പാവുകളൊക്കെ ലഭിക്കുന്നതെന്ന് എനിക്കറിയില്ല. എന്നിട്ട് താന്‍ യാചകനാണെന്ന് പറയുകയും ചെയ്യും.

അദ്ദേഹം യാചകനാണെങ്കില്‍ എന്നെക്കൂടി യാചകനാക്കൂവെന്നാണ് ദൈവത്തോട് എന്റെ പ്രാര്‍ത്ഥന.’ അജിത് സിങ് പരിഹസിക്കുന്നു‘കാവല്‍ക്കാരനെ വേണമെങ്കില്‍ ഞങ്ങള്‍ നേപ്പാളില്‍ നിന്ന് കൊണ്ടുവരും. ഞങ്ങള്‍ക്ക് വേണ്ടത് പ്രധാനമന്ത്രിയെയാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

Advertisment