Advertisment

രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

New Update

ഇറ്റാനഗര്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിച്ച യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സൈന്യം കണ്ടെത്തി. അരുണാചല്‍പ്രദേശില്‍ ഇന്ത്യന്‍ സൈന്യം പെട്രോളിങ് നടത്തുന്നതിനിടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Advertisment

publive-image

മഞ്ഞില്‍ മൂടിയ നിലയിലായിരുന്നു വിമാനത്തിന്‍റെ ഭാഗങ്ങള്‍. കാലപ്പഴക്കവും രണ്ടാം ലോകമഹായുദ്ധത്തിന്‍റെതാണെന്നു തെളിയിക്കുന്നതിന്‍റെ എഴുത്തുകളും വിമാനഭാഗങ്ങളിലുണ്ടായിരുന്നു.

അരുണാചല്‍ പ്രദേശിലെ ദിബാങ്ങില്‍ ട്രക്കിങ്ങിന് പോയ ആളുകളാണ് വിമാന അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് പ്രാദേശിക പൊലീസിനെ അറിയിക്കുകയും ചെയ്തു.

ഇവിടെ നിന്ന് 30 കിലോമീറ്റര്‍ അകലെയായി പെട്രോളിങ് നടത്തുകയായിരുന്ന ആര്‍മിയെ പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുദ്ധത്തിനുപയോഗിച്ചതിന്റെ അവശിഷ്ടമാണെന്ന് കണ്ടെത്തിയത്.

Advertisment