Advertisment

രാമന്‍ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയില്‍ പറയുന്ന സ്ഥലങ്ങളും യഥാര്‍ഥത്തിലുള്ളവയല്ല ;സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമന്‍ രാഘവിനെ ; ചുള്ളിക്കാട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാമ ജന്മഭൂമി മനുഷ്യഭാവനയാണെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. 'ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമന്‍ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയില്‍ പറയുന്ന സ്ഥലങ്ങളും യഥാര്‍ഥത്തിലുള്ളവയല്ല.

Advertisment

publive-image

സംഘപരിവാര്‍ രാമജന്മഭൂമിയായി പറഞ്ഞ അയോധ്യയെന്ന് നാമകരണം ചെയ്ത സ്ഥലം പണ്ട് അയോധ്യ എന്ന് പേരുള്ള സ്ഥലമാണോയെന്നും ആര്‍ക്കും അറിയില്ല. സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമന്‍ രാഘവിനെയാണ്.'- ചുള്ളിക്കാട് പറഞ്ഞു.

'രാമകഥയെന്ന പുരാവൃത്തത്തില്‍ നിന്നാണ് വാല്‍മീകി രാമായണമുണ്ടായത്. വാല്‍മീകി രാമായണത്തെ ആദികാവ്യം എന്ന് പറയുന്നത് അത് എന്ന് പുറത്തിറങ്ങിയെന്ന സമയക്രമം അനുസരിച്ചല്ല, സൗന്ദര്യശാസ്ത്രപ്രദമായ പ്രത്യേകതകള്‍ അനുസരിച്ചാണ്. ഉത്തരരാമായണവും വാല്‍മീകി രാമായണത്തിന്റെ ഭാഗമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനുള്ള സൂചനകള്‍ രാമായണത്തിലുള്ളത്.' - അദ്ദേഹം വ്യക്തമാക്കി.

'വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കാന്‍ പറ്റിയെന്ന പ്രത്യേകത കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കുണ്ട്. രാമനെ കുറ്റപ്പെടുത്താനും അനുകൂലിക്കാനും ഉള്ള കാര്യങ്ങള്‍ സീതാകാവ്യത്തില്‍ കണ്ടെത്താന്‍ വായനക്കാര്‍ക്ക് സാധിക്കും. രാമന്‍ രാജാവായിരുന്ന കാലത്ത് രാമന്റെ പത്നിയെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ പ്രജകള്‍ക്ക് സാധിച്ചിരുന്നു.

ഇന്ന് രാമന്റെ പേരില്‍ അധികാരത്തിലെത്തിയവരെ വിമര്‍ശിച്ചാല്‍ എന്തായിരിക്കും ഫലം? അത് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ വ്യക്തമായതാണ്.' - ചുള്ളിക്കാട് പറഞ്ഞു.

Advertisment