Advertisment

വുഹാനിൽ ആശുപത്രിയുടെ ഡയറക്ടറും വൈറസ് ബാധയേറ്റ് മരിച്ചു

New Update

ബെയ്ജിങ് : കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ആശുപത്രിയുടെ ഡയറക്ടറും വൈറസ് ബാധയേറ്റ് മരിച്ചു. വുഹാനിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടർ ലിയു ഷിമിങ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. കോവിഡ്–19 വൈറസ് ബാധിച്ച് ഇതുവരെ ചൈനയിൽ മാത്രം 1,900 പേരാണ് മരിച്ചത്. 72,000ൽ അധികം പേർക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

Advertisment

publive-image

അതേസമയം, പകർച്ചവ്യാധി ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വിമർശിച്ച സാമൂഹിക പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്ന സു ഴിയോങ്ങിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അറിയിച്ചു.

ഡിസംബർ മുതൽ ഇദ്ദേഹം പൊലീസിനു പിടിനൽകാതെ കഴിയുകയായിരുന്നു. തെക്കൻ നഗരമായ ഗുവാങ്ചൗവിൽനിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നതന്നാണ് വിവരം.

Advertisment