Advertisment

ഫെയ്‌സ് മാസ്‌ക് ധരിച്ച് ഓടിയത് രണ്ട് മൈല്‍ ദൂരം; 26കാരന്റെ ശ്വാസകോശം തകരാറിലായി; ഞെട്ടിക്കുന്ന സംഭവം ചൈനയിലെ വുഹാനില്‍

New Update

കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ കോശം തകരാറിലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതായി യുകെ സൺ റിപ്പോർട്ട് ചെയ്തു.

യുവാവിന്റെ ഇടത് ശ്വാസകോശം 90 ശതമാനം കംപ്രസ് ചെയ്തതായി ഡോക്ടർമാർ കണ്ടെത്തി, തല്‍ഫലമായി ഹൃദയം വലതുഭാഗത്തേക്ക് നീങ്ങിയിരുന്നു.

തകർന്ന ശ്വാസകോശത്തെ ന്യൂമോത്തോറാക്സ് എന്ന് വിളിക്കുന്നു, ഇത് ശ്വാസകോശത്തിനും നെഞ്ചിലെ മതിലിനുമിടയിലുള്ള സ്ഥലത്ത് വായു ചോർന്നാൽ സംഭവിക്കുന്നു, ഇത് ശ്വാസതടസ്സത്തിനും മാരകമായ സങ്കീർണതകൾക്കും കാരണമാകുന്നു. ഓടുന്നതിനിടയിൽ മാസ്ക് ധരിച്ചതിനാലാണ്‌ ശ്വാസകോശം തകരാറിലായതെന്ന്‌ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

 

 

mask
Advertisment