Advertisment

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാ​ഗം കയറാൻ ശ്രമിച്ചാൽ വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കോട്ടയം: പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാ​ഗം കയറാൻ ശ്രമിച്ചാൽ പിറവം പള്ളിയിലെ വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ.

Advertisment

publive-image

അവരുടെ സഭ അവർ സംരക്ഷിക്കുമെന്നും സമാധാനം തകർക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് വിഭാഗം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രസ്താവന.

Advertisment