Advertisment

തെക്കൻ കേരളത്തിൽ കാലവർഷം ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് , മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കാലവർഷം ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

publive-image

കേരള തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ജല നിരപ്പ് ഉയർന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു വാൾവ് ഇന്ന് തുറക്കും. ഇതേ തുടർന്ന് ചാലക്കുടി പുഴയിൽ ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

ജല നിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ അധിക ജലം ഇപ്പോൾ തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. നിലവിൽ 420.05 മീറ്റർ ആണ് ഡാമിലെ ജല നിരപ്പ്.

heavy rain yellow alert
Advertisment