Advertisment

യെമൻ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി

New Update

ദോഹ: നാല് മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി. യെമൻ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ കോടതിയുടെ വിധി.

Advertisment

publive-image

27 മലയാളികളെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. അതിൽ ഒന്നു മുതൽ 4 വരെയുള്ള പ്രതികളായ കെ അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി ഷമ്മാസ് എന്നിവർക്കാണു വധശിക്ഷ. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയുമാണ് ശിക്ഷ. ഏതാനും പേരെ വിട്ടയച്ചിട്ടുണ്ട്.

2019 ജൂണിലാണു  കേസിന്സം ആസ്പദമായ സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. 27 പേരിൽ 3 പ്രധാന പ്രതികൾ പിടിയിലാകും മുൻപു ഖത്തർ വിട്ടിരുന്നു.

qatar news
Advertisment