Advertisment

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വീട്ടില്‍ റെയ്ഡ്

New Update

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഏറ്റെടുത്തത്.

Advertisment

publive-image

മോറട്ടോറിയം പ്രഖ്യാപിച്ച ആര്‍.ബി.ഐ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സസ്‌പെന്‍ഡ് ചെയ്തു. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണു സര്‍ക്കാരുമായി ആലോചിച്ചു നടപടി സ്വീകരിച്ചതെന്നാണ് ആര്‍.ബി.ഐ നിലപാട്.

യെസ് ബാങ്കില്‍ അക്കൗണ്ട് ഉള്ളവരും ലോണ്‍ എടുത്തിട്ടുള്ളവരും യെസ് ബാങ്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമുള്ളവരും ഈ വാര്‍ത്തകളില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. യെസ് ബാങ്ക് കസ്റ്റമറാണ് നിങ്ങളെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഏതെങ്കിലും വായ്പയോ അഡ്വാന്‍സോ അനുവദിക്കാനോ പുതുക്കാനോ നിക്ഷേപം നടത്താനോ ഏതെങ്കിലും ബാധ്യത വരുത്താനോ ഏതെങ്കിലും പേയ്മെന്റ് വിതരണം ചെയ്യാന്‍ സമ്മതിക്കാനോ ബാങ്കിന് കഴിയില്ല.

നിക്ഷേപകരെ പരിരക്ഷിക്കുന്നതിനായി നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ അവരുടെ പദ്ധതികളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ അഭ്യര്‍ത്ഥനകള്‍ യെസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്വീകരിക്കുന്നത് നിര്‍ത്തി. മ്യൂച്വല്‍ ഫണ്ട് റിഡംപ്ഷനുകള്‍ അല്ലെങ്കില്‍ ഡിവിഡന്റുകള്‍ വഴിയുള്ള നിങ്ങളുടെ ഭാവി വരുമാനം തടയപ്പെടാതിരിക്കാന്‍ നിങ്ങള്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

യെസ് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് കേന്ദ്രധനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും ഉറപ്പു നല്‍കുന്നു. അവരുടെ പലിശ പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നാണ് പറയുന്നത്. ഒരുമാസത്തിനു ശേഷം റിസര്‍വ് ബാങ്ക് പണം പിന്‍വലിക്കുന്നതിന് പുതിയ പരിധി നിശ്ചയിക്കാം.

yes bank founder
Advertisment