Advertisment

ഹിന്ദുക്കൾക്കും വിശ്വാസികൾക്കും എതിരാണ് എൽഡിഎഫ് സർക്കാർ: ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്: കേരളത്തിൽ സർക്കാർ വിശ്വാസത്തിന് എതിര് നിൽക്കുമ്പോൾ ഉത്തർപ്രദേശിൽ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്: സംസ്ഥാന സർക്കാരിനെ വിമർശിച്ച് യോ​ഗി ആദിത്യനാഥ്

New Update

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കാസർകോട് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കെ. സുരേന്ദ്രന് ബിജെപി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേരളത്തിൽ മാറിമാറിവന്ന സിപിഎം, കോൺഗ്രസ് സർക്കാരുകൾ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ജനങ്ങളുടെ വികാരംവച്ചാണ് ഇരു മുന്നണികളും കളിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കേരളത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

ഹിന്ദുക്കൾക്കും വിശ്വാസികൾക്കും എതിരാണ് എൽഡിഎഫ് സർക്കാർ. ശബരിമല വിഷയം ഇതിന് ഉദാഹരണമാണ്. കേരളത്തിൽ സർക്കാർ വിശ്വാസത്തിന് എതിര് നിൽക്കുമ്പോൾ ഉത്തർപ്രദേശിൽ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിർമാണം ഇതിന് ഉദാഹരണമാണ്.

യുപിയിൽ കോവിഡ് വ്യാപിക്കാതെ തടയാൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സഹായം ഉള്ളതിനാലാണ്. കേരളത്തിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ലോകം മുഴുവൻ കേരള സർക്കാരിന്റെ പരാജയം കണ്ടു ചിരിക്കുന്നു.

കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി നടത്തി കയ്യടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമ്പോൾ കേരളത്തിൽ അർഹരായവർക്ക് പോലും നീതി നിഷേധിക്കപ്പെടുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു.

Advertisment