Advertisment

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

New Update

publive-image

Advertisment

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത്. ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ പരാമര്‍ശം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

Advertisment