Advertisment

 മുസ്‌ലിം ലീഗ് വൈറസാണ് ;കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരും ;ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്ന് യോഗി ആദിത്യനാഥ്

New Update

ലക്‌നൗ: മുസ്‌ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ലിം ലീഗ് വൈറസാണ്. കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ട്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി പറഞ്ഞു.

Advertisment

publive-image

കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധിക്ക് മുസ്‌ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Advertisment