Advertisment

ബന്ധുവായ യുവാവിനെ റോഡിലിട്ടു വെട്ടി, ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ചു ; ലക്ഷ്യമിട്ടത് കൈയും കാലും വെട്ടി മാറ്റാൻ; ‘പറക്കുംതളിക ബൈജു’ കുടുങ്ങിയതിങ്ങനെ..

New Update

മലയിൻകീഴ് : ബന്ധുവായ യുവാവിനെ റോഡിലിട്ടു വെട്ടുകയും ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് ഉറിയാകോട് പൊന്നെടുത്താൻകുഴി കോളൂർ മേലെ പുത്തൻ വീട്ടിൽ പറക്കുംതളിക ബൈജു എന്ന വിക്ടർ ജെയിൻ (41), സഹായിയായ തിരുവല്ലം പുഞ്ചക്കരിയിൽ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് (40) എന്നിവർ അറസ്റ്റിൽ.

Advertisment

publive-image

തിങ്കളാഴ്ച രാവിലെ നെടിയവിളയിൽ വച്ചാണ് ചുവന്ന കാറിലെത്തിയ ബൈജുവും നാലംഗ സംഘവും ചേർന്ന് ബൈജുവിന്റെ സഹോദരിയുടെ മകൻ ഉറിയാകോട് എസ്.ജി.ഭവനിൽ ലിജോ സൂരി ( അനു–29)യെ ആക്രമിച്ചത്. അരശുംമൂട് ജംക്‌ഷനിൽ നിന്നും നെടിയവിളയിലേക്ക് ബൈക്കിൽ വരുകയായിരുന്ന ലിജോയെ അക്രമിസംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.

പിന്നാലെ ഇരുമ്പ് ദണ്ഡ് കൊണ്ട് തടയ്ക്കടിച്ചു. തടയാൻ ശ്രമിച്ച പ്രദേശവാസി ബിനുവിനും വെട്ടേറ്റു. ആക്രമണം കണ്ട് എത്തിയ നാട്ടുകാർക്കു നേരെ നാടൻ ബോംബ് എറിഞ്ഞെങ്കിലും പൊട്ടാതെ റോഡിലെ ഓടയിൽ പതിച്ചു. തുടർന്ന് സംഘം കാറിൽ രക്ഷപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കൊച്ചുവേളിക്കു സമീപം ആയിരംത്തോപ്പിലെ ചതുപ്പ് നിറഞ്ഞ ആളൊഴിഞ്ഞ പ്രദേശത്തു നിന്നും ബൈജുവിനെയും സന്തോഷിനെയും അന്വേഷണ സംഘം പിടികൂടി.

കാറും ഇവിടെ നിന്നും കസ്റ്റഡിയിൽ എടുത്തു. സംഘത്തിലെ മറ്റുള്ളവർ ഒളിവിലാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആണ് പ്രതികളെ പെട്ടെന്നു കുടുക്കാൻ സാധിച്ചത്. സന്തോഷ് ആണ് കാർ വാടകയ്ക്കു എടുത്തു നൽകിയതും അക്രമി സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചതും. തലയ്ക്കും വലതു കാലിനും വെട്ടേറ്റ ലിജോ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ ചികിത്സയിലാണ്. ബിനുവിന്റെ കൈയ്ക്കു ആണു പരുക്ക്.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റൂവർട് കീലർ, വിളപ്പിൽശാല സിഐ ബി.എസ്.സജി മോൻ , എസ്ഐ ഷിബു, സിപിഒമാരായ പ്രസാദ്, രഞ്ജിത്, നിതീഷ്, റൂറൽ ഷാഡോ അംഗങ്ങളായ സതികുമാർ, വിജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

Advertisment