Advertisment

മലപ്പുറത്ത് പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

New Update

കൽപകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോക്‌സോ കേസിൽ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കന്മനം അല്ലൂരിലെ കാരാട്ടിൽ അബ്ദുൽ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം.

publive-image

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്ന് പോകുന്ന പെൺകുട്ടിയെ വൈക്കോൽ പിടിച്ച് തരാനെന്ന വ്യാജേന അടുത്ത് വിളിക്കുകയായിരുന്നു. അടുത്തെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടിൽ അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയിൽ എസ് എച്ച് ഒ എം കെ ഷാജിയുടെ നിർദ്ദേശ പ്രകാരം എസ് ഐ.എസ് കെ പ്രിയനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Advertisment