Advertisment

അറക്കുളത്ത് വിദ്യാർഥികൾക്ക് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ടിവി വിതരണം ചെയ്തു

New Update

മൂലമറ്റം: യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി അറക്കുളത്ത് വിദ്യാർഥികൾക്ക് ടിവി വിതരണം ചെയ്തു. ആസ്‌കോബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇബ്രാഹിംകുട്ടി കല്ലാർ ആണ് ടിവി കൈമാറി. ചടങ്ങിൽ എൻ.കെ.ബിജു, ചാർളി ആന്റണി, അഗസ്റ്റിൻ വടക്കേപ്പറമ്പിൽ, കെ.രാജേഷ്്, ബേബി വണ്ടനാനി, ടോമി വാളികുളം എന്നിവർ പങ്കെടുത്തു.

Advertisment

publive-image

യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി യൂത്ത് കോണ്ഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴിയുടെ നേത്യത്വത്തിൽ പഠനത്തിന് ഒരു കൈ താങ്ങ് എന്ന പദ്ധതിയിലാണ് ടിവി നൽകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പരിമിതമായ പഠന സൗകര്യം മൂലം വിദ്യാർഥികൾക്ക് ഓണലൈൻ പഠനത്തിനായി സ്മാർട്ട് ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്നത്.

തൊടുപുഴ, മുട്ടം, അറക്കുളം പ്രദേശങ്ങളിൽ ഇതുവരെ ടിവി വിതരണം ചെയ്തു. വരും ദിവസങ്ങളിൽ ഹൈറേഞ്ചിലും ടിവി വിതരണം ചെയ്യുമെന്ന് അരുൺ പൂച്ചക്കുഴി പറഞ്ഞു.

youth care project
Advertisment