ദൈവങ്ങളെ വിലക്കാനാകുമോ ? ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം ഉണ്ടാകണമെന്ന് ആർക്കാണ് ആഗ്രഹം ? കുമ്പസാരം മതവിശ്വാസത്തിന്റെ പിൻതുടർച്ചയാണ് ? നിലപാട് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, July 29, 2018

ബഹുമാനപ്പെട്ട കോടതിയ്ക്ക് ദൈവാരാധന നിരോധിക്കണമെന്ന് പറയാൻ കഴിയുമോ? കോടതിയ്ക്ക് എതിരെ പറഞ്ഞാൽ അത് കോടതിയലക്ഷ്യം ആകില്ലേ? അങ്ങനെയെങ്കിൽ ദൈവത്തിന്റെ ആചാരപ്രമാണങ്ങളിൽ മാറ്റം വരുത്തിയാലോ?

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്താൻ ആരെങ്കിലും എഴുതി നൽകുന്ന പേപ്പറിലൂടെ ആകില്ലല്ലോ? സ്ത്രീകൾക്ക് പ്രവേശനം പാടില്ല എന്ന് പഴമക്കാരിലൂടെ പിൻതുടരുന്ന ആചാരങ്ങളിൽ മാറ്റം ഉണ്ടാകണമെന്ന് ആർക്കാണ് ആഗ്രഹം..

അയ്യപ്പഭക്തൻമാരുടെ മനസിനെ മുറിവേൽപ്പിക്കാൻ ഏതോ കോണിലൂടെ രൂപം കൊണ്ട കൂർമ്മ ബുദ്ധിയുടെ പരിണിത ഫലമാണ് കോടതി പരാമർശമെന്നേ വീക്ഷിക്കാൻ കഴിയൂ.. “ശബരിമലയിൽ സ്തീകൾക്കും പ്രവേശിക്കാം എന്ന് കോടതി വിധിച്ചാൽ തറവാട്ടിൽ പിറന്ന എത്ര സ്ത്രീകൾ അവിടെ പോകും? ഇനി പോകുന്നവരോ അവർ എവിടെയും പോകാൻ തയ്യാറായിട്ടുള്ള വരുമാകും.”
കുമ്പസാരം നിരോധിക്കണമെന്നും കോടതിയോട്…

അതും നിരോധിക്കണം .. കഴിയുമെങ്കിൽ യേശുക്രിസ്തുവിനെയും നിരോധിക്കണം..

എന്‍.എസ്. നുസൂര്‍

കുമ്പസാരം മതവിശ്വാസത്തിന്റെ പിൻതുടർച്ചയാണ്. കുറച്ച് അച്ചൻമാർ എന്തെങ്കിലും കാണിച്ചെന്ന് വച്ചോ ഒരു സ്ത്രീ എന്തെങ്കിലും പുലമ്പിയെന്ന് വച്ചോ ഒരു വിശ്വാസത്തെ ഇല്ലായ്മ ചെയ്യാനിറങ്ങുന്ന കൂട്ടരുടെ ലക്ഷ്യമെന്താണ്?

സ്ത്രീകൾ കന്യാസ്ത്രീമാരോട് കുമ്പസരിക്കണം പോലും ,ആചാരങ്ങളിൽ പോലും ലിംഗവിവേചനത്തിന്റെ പുതിയ കാലം… ഇനി മുതൽ സ്ത്രീ പീഡന കേസുകൾ വനിതാ ജഡ്ജിമാരുടെ മുമ്പിൽ മാത്രം മതി എന്ന് തീരുമാനിച്ചാലോ?

ഇതിനിടയിൽ ചില മഹാൻമാർക്ക് മുസ്ലീം പള്ളികളിൽ സ്ത്രീകളെ നമസ്കരിപ്പിക്കണമെന്ന്.. കോടതിയിൽ എത്തിയോ എന്നറിയില്ല.. എന്തായാലും ദൈവങ്ങൾക്ക് വേണ്ടി അഭിഭാഷകരില്ലാത്തത് നല്ല കാലം.

ബഹുമാനപ്പെട്ട കോടതി ശബരിമല വിഷയം ഉൾപ്പെടെ മനുഷ്യരുടെ വിശ്വാസ പ്രമാണങ്ങളിലെ ഇടപെടലുകൾ ഒഴിവാക്കണമെന്നാ ഒരു അഭിപ്രായം….

– എന്‍.എസ്. നുസൂര്‍
( യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി )

×