Advertisment

സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, പൊലീസ് ലാത്തിച്ചാര്‍ജ്

New Update

publive-image

തിരുവനന്തപുരം: സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായതാണ് പൊലീസ് നടപടിയിലേക്ക് നയിച്ചത്. സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പൊലീസ് ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

Advertisment