Advertisment

കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ മലയാളി യുവാവിന്  ഭാര്യയുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം ; അപകടം ബോട്ട് മറിഞ്ഞ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ശ്രീകാര്യം : മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് നവവരന് ദാരുണ മരണം. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ നവവരനാണ് ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ബോട്ട് മറിഞ്ഞു മരിച്ചത്. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകന്‍ രഞ്ജിത് (33) ആണ് മരിച്ചത്.

Advertisment

publive-image

വിദേശത്തു ജോലിചെയ്യുന്ന രഞ്ജിത്തും വലിയവിള സുകന്യഭവനില്‍ ശ്രീദേവിയും കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് വിവാഹിതരായത്. മണാലി, കുളു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 13-നു യാത്രതിരിച്ചു.

മണാലിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ കുളുവിലെത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടില്‍ സവാരി (റിവര്‍ റാഫ്റ്റിങ്) നടത്തുന്നതിനിടയില്‍ ബോട്ടു മറിയുകയായിരുന്നു. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടിനടിയില്‍പ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല.

Advertisment