Advertisment

ചോക്ലേറ്റ് ലൗവ് സ്റ്റോറി മധുരം നിറച്ച് നീലക്കുറുഞ്ഞി

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

കാഴ്ച്ചയിൽ വിരുന്നൊരുക്കുന്ന മൂന്നാറിലെ സാക്ഷാൽ നീല കുറുഞ്ഞി മാത്രമല്ല , ഒരോ മൂന്നാർ യാത്രികനേയും മധുരം നിറച്ച് കാത്തിരിക്കുന്നത്. വായിൽ തേനുറുന്ന നിരവധി ചോക്ലേറ്റുകളുടെ ഒരു വിശാലമായ ചോക്ലേറ്റ് ഹബ്ബാണ് ,ഫാക്ട്രിയോട് കൂടി മുന്നാർ ദേശീയ പാതയിൽ , അടിമാലിക്കടുത്ത് പ്രവർത്തിക്കുന്ന ' നീലക്കുറുഞ്ഞി'.

Advertisment

എന്റെ യാത്രയിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് , മുന്നാറിലെ ലൈവ് ചോക്ലേറ്റ് ഫാക്ടറി സന്ദർശിക്കുന്നത് . കൂട്ടത്തിലെ കൊച്ചു വികൃതി പയ്യന്റെ ബഹളം ഒഴിവാക്കാൻ കയറിയതാണെങ്കിൽ കൂടി, മൂന്നാർ കണ്ട് മടങ്ങിയ ഞങ്ങളുടെ യാത്രാ സംഘത്തേ ഏറേ ആകർഷിച്ചതും ഈ ചോക്ലേറ്റുകൾ കൊണ്ട് തീർത്ത മൂന്നാറിന്റെ മധുര നീലക്കുറുഞ്ഞി തന്നേയാണ്.

publive-image

 

അറുപതിൽപ്പരം ചോക്ലേറ്റുകൾ : രുചിച്ച് നോക്കി വാങ്ങാം

സ്വിസ്സ് ചോക്ലേറ്റുകളും, ലോകത്തെ തന്നേ മികച്ച ചോക്ലേറ്റു ബാറുകളുടെയും രുചി അറിഞ്ഞിട്ടുള്ള വിദേശികളുടെ ഒരു ചെറുസംഘത്തിന് പിന്നാലെയാണ് ഞങ്ങളും , നിലക്കുറുഞ്ഞിയിലെ ലൈവ് ചോക്ലേറ്റ് മേക്കിംഗ് കാണാൻ ചെന്നത്.

കേരളത്തിൽ ഇത്രയും നല്ല ചോക്ലേറ്റു ബ്രാൻഡുകൾ ഉണ്ടാ ? എന്ന് ചോദിക്കുന്ന ബെൽജിയം യുവതിയുടെ വാക്കുകളുടെ പിൻബലം കൂടി ആയപ്പോൾ , ഞങ്ങളും സധൈര്യം വൈവിധ്യമാർന്ന ചോക്ലേറ്റുകൾ രുചിച്ച് നോക്കി.

മധുരം കഴിച്ചാൽ പ്രമേഹം കുടും , ചോക്ലേറ്റ് ഹൃദയത്തിന് നല്ലതാണെന്നൊക്കെ നാം പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും , നീല കുറുഞ്ഞിയിലെ ഗൈഡുകൾ ഒരോത്തരുടെയും സംശയങ്ങൾക്ക് വ്യക്തമായി മറുപടിയും വിശദീകരണവും നൽകിയാണ് നമ്മളെ വ്യത്യസ്തമായ ചോക്ലേറ്റുകൾ പരിചയപ്പെടുത്തുന്നത്.

 

publive-image

മൂന്നാറിന്റെ റിയൽ ചോക്ലേറ്റ് ബ്രാൻഡ്

ലോകോത്തര നിലവാരമുള്ള കോക്കോയിൽ നിന്ന് നിർമ്മിക്കുന്ന ഒരോ ചോക്ലേറ്റും മുന്നാറിലെത്തുന്ന സന്ദർശകർക്ക് ലഭിക്കാവുന്ന നല്ലൊരു സമ്മാനം തന്നേയായിരിക്കും. നീലക്കുറുഞ്ഞിയെന്ന ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് വ്യവസായിയും , സിനിമാ സംഗീത രചന രംഗത്തും ഏറേ ശ്രദ്ധേയനുമായ ശ്രീ റോയി പുറമഠംമാണ്.

യാത്ര കഴിഞ്ഞ് മടങ്ങിയ ഞങ്ങളുടെ സംഘത്തിൽ കുസൃതിക്കാരനായ പയ്യനെങ്കാൾ ഏറേ സന്തോഷം മൂന്നാർ ചോക്ലേറ്റ് വാങ്ങിയ മറ്റ് മുതിർന്നവർക്കാണെന്ന് തോന്നി. നിരവധി വ്യാജ വ്യവസായികൾ യാത്രികരെ തട്ടിപ്പ് നടത്തി ലാഭം കൊയ്യുമ്പോൾ , നീലക്കുറുഞ്ഞി ആദിദേയത്യം കൊണ്ടും നിലവാരമുള്ള ഉൽപ്പന്നങ്ങൾക്കൊണ്ടും ഒരോരുത്തരുടെയും മനസ്സ് കവർന്നിരുന്നു.

publive-image

മുന്നാർ യാത്രയിൽ യഥാർത്ഥ നീല കുറുഞ്ഞി നഷ്ടമായെങ്കിൽ കൂടി, ഈ ചോക്ലേറ്റ് ലൗവ്വ് സ്റ്റോറി ഏറെ മറക്കാനാവാത്തതാണ്. മധുരം കഴിക്കാൻ പ്രായം നോക്കിയിട്ട് കാര്യമില്ല , നല്ല ചോക്ലേറ്റ് കിട്ടിയാൽ ആരുടെ വായിലും ഒരു കപ്പൽ ഒടിക്കാം.

Advertisment