Advertisment

വീഡിയോ കോളില്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യം പകര്‍ത്തി; ബന്ധം തകര്‍ന്ന പ്രതികാരത്തില്‍ സഹോദരന് അയച്ച് നല്‍കി, കോട്ടയത്ത് യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

publive-image

Advertisment

കോട്ടയം: ബന്ധം തകര്‍ന്നതിന്റെ പ്രതികാരത്തില്‍ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ നഗ്നവീഡിയോ സഹോദരന് അയച്ചു നല്‍കിയ പ്രതി അറസ്റ്റില്‍. കോട്ടയം അയ്മനം കാവനച്ചിറ കവലയ്ക്കല്‍ വീട്ടില്‍ നിവിന്‍ മോനാണ് പിടിയിലായത്.

ആറു മാസമായി പ്രതിയും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം പ്രതി വീഡിയോ കോള്‍ ചെയ്ത് നഗ്ന വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു. ഇതിനിടെ ബന്ധം തകര്‍ന്നതോടെ ഈ ദൃശ്യങ്ങള്‍ നിവിന്‍ പെണ്‍കുട്ടിയുടെ സഹോദരന് അയച്ച് നല്‍കി.

പെണ്‍കുട്ടിയും കുടുംബവും നല്‍കിയ പരാതിയില്‍ പോലീസ് നിവിന്‍ മോനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment