Advertisment

ക്യാൻസർ അതിജീവിതരും രോഗികളോടുമൊപ്പം ക്യാൻസർ ദിനം ആഘോഷമാക്കി ആസ്റ്റർ മെഡ്‌സിറ്റി

author-image
neenu thodupuzha
New Update

 

Advertisment

publive-image

കൊച്ചി : ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ക്യാൻസർ അതിജീവിതരോടും രോഗികളോടുമൊപ്പം കൂട്ടായ്മ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ക്യാൻസർ അതിജീവിതർ ആശുപത്രിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ക്യാൻസർ രോഗികളുമായി തങ്ങളുടെ പുതുജന്മത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ക്യാൻസറിനെ അതിജീവിച്ചവർ കീമോതെറാപ്പി ചികിത്സയിലുള്ളവർക്ക് ധൈര്യവും പ്രചോദനവും നൽകിയത് രോഗികൾക്ക് പുത്തനുണർവ്വായി. ക്യാൻസർ രോഗികൾക്ക് അവരുടെ ചികിത്സാ സംശയങ്ങളും ആശങ്കകളും അതിജീവിച്ചവരുമായി പങ്കുവെക്കാനും കൂട്ടായ്മ അവസരമൊരുക്കി.

ക്യാൻസർ രോഗികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന ആശയത്തെ മുൻനിർത്തി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അശോക് കൊമരഞ്ചത്തിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ ബൈക്ക് റാലി സംഘടിപ്പിച്ചു

ആസ്റ്റർ മെഡ്‌സിറ്റി സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ജെം കളത്തിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ വാര്യർ ക്യാൻസർ ദിന സന്ദേശം നൽകി.

ഉച്ചയ്ക്കുശേഷം ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ രോഗികളോടൊപ്പം ഹൗസ് ബോട്ട് സവാരിയും വിവിധ കലാപരിപാടികളും നടന്നു. ഇതോടൊപ്പം മാജിക് ഷോയും, ക്യാൻസറിനെ അതിജീവിച്ച കുട്ടികളുമായി ലുലു മാളിലെ ഫൺട്യൂറയിൽ വിനോദപരിപാടികളും സംഘടിപ്പിച്ചിരുന്നു.

Advertisment