Advertisment

ലോറിയിൽ നിന്ന് രൂക്ഷ ഗന്ധം; കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

author-image
neenu thodupuzha
New Update

publive-image

Advertisment

കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിൽ നിന്ന് രൂക്ഷ ഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച നിലയിൽ പഴകിയ മീൻ പിടിച്ചെടുത്തത്.

മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തെന്ന് കണ്ടെത്തി

. വൃത്തിഹീനമായ സാഹചര്യം കണ്ടതിനെത്തുടർന്നാണ് വിവരം നഗരസഭയെ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

കെമിക്കലിന്റെ മണമാണ് പുറത്ത് വന്നത്. ഫ്രീസർ പോലുള്ള മറ്റ് സംവിധാനങ്ങൾ ലോറിയിൽ ഇല്ല.

Advertisment