Advertisment

കള്ളപ്പണ ഇടപാട്: അന്വേഷണം എസ്.ഡി.പി.ഐ. നേതാക്കളിലേക്ക്; വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യും

author-image
neenu thodupuzha
New Update

publive-image

Advertisment

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടില്‍ അന്വേഷണം എസ്.ഡി.പി.ഐ. നേതാക്കളിലേക്കും. ഇതിന്റെ ഭാഗമായി എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ ഇന്നലെ എന്‍.ഐ.എ. ചോദ്യം ചെയ്തു.

വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യും. ഡല്‍ഹിയില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള എസ്.ഡി.പി.ഐ. നേതാക്കള്‍ക്കു നോട്ടീസ് അയച്ചിട്ടുണ്ട്.

അറസ്റ്റിലായ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ഉസ്മാനുമായി ബന്ധപ്പെട്ടാണു റോയ് അറയ്ക്കലിനെ വിളിപ്പിച്ചത്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഉസ്മാനായിരുന്നു. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും എസ്.ഡി.പി.ഐയിലെത്തിയവരെയാവും ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുക.

നേരത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയിലിനെ കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു . നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ എസ്.ഡി.പി.ഐയുടെ ഭാഗമായതായാണ് എന്‍.ഐ.എയ്ക്കു ലഭിച്ച വിവരം.

കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍.ഐ.ഐ. നടത്തിയ വ്യാപക റെയ്ഡില്‍ അറസ്റ്റിലായ 22 നേതാക്കളില്‍ ഒരാള്‍ പി.കെ. ഉസ്മാനായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും എതാനും എസ്.ഡി.പി.ഐ. നേതാക്കളെ ചോദ്യം ചെയ്യലിനു എന്‍.ഐ.എ. കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു.

നിരോധിത സംഘടനയായ പി.എഫ്.ഐയ്ക്കുള്ള ഫണ്ട് വരവു നിലച്ചതോടെ അവരുടെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയിലൂടെ ഫണ്ട് െകെകാര്യം ചെയ്യുന്നതായാണു വിവരം. വരുംദിവസങ്ങളിലും കൂടുതല്‍ എസ്.ഡി.പി.ഐ. നേതാക്കളെ ചോദ്യം ചെയ്യും. കൊച്ചി എന്‍.ഐ.എ. ഓഫീസില്‍ ഹാജരാകാന്‍ ഇവര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisment