Advertisment

നിയന്ത്രണംവിട്ട സ്പീഡ് ബോട്ടിടിച്ച് ജലഗതാഗത വകുപ്പ്  ബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നു; സ്പീഡ് ബോട്ട് ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ കേസ്

author-image
neenu thodupuzha
New Update

ആലപ്പുഴ: നിയന്ത്രണംവിട്ട സ്പീഡ് ബോട്ടിടിച്ച് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നു. ആലപ്പുഴയില്‍ നിന്നും കൃഷ്ണപുരത്തേക്ക് പോയ എ 64 ബോട്ടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്.

Advertisment

publive-image

പുന്നമടക്കായലില്‍ നെഹ്‌റുട്രോഫി ജെട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്പീഡ് ബോട്ടില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അമിത വേഗതയില്‍ പാഞ്ഞു വന്ന് ബോട്ടിലിടിച്ചതോടെ തടികള്‍ തകര്‍ന്ന് ബോട്ട് ഗതാഗത യോഗ്യമല്ലാതായി.

ഉടന്‍ യാത്രക്കാരെ കരയ്ക്കിറക്കി മറ്റൊരു ബോട്ട് എത്തിച്ച് യാത്ര പുനരാരംഭിച്ചു. അപകടത്തില്‍പെട്ട ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കരയ്ക്ക് കയറ്റി. ജലഗതാഗത വകുപ്പ് അധികൃതരുടെ പരാതിയില്‍ സ്പീഡ് ബോട്ട് ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.

തേക്കിന്‍ തടിയില്‍ നിര്‍മ്മിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment