Advertisment

തേക്കടി പുഷ്പമേളയ്ക്ക് ഇന്നു തുടക്കം

author-image
neenu thodupuzha
New Update

കുമളി: ടൂറിസം മേഖലയില്‍ 44 ദിവസം ഉത്സവപ്രതീതി പകരുന്ന തേക്കടി പുഷ്പമേളക്ക് ഇന്നു തുടക്കമാകും.

Advertisment

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചയ്ക്കു രണ്ടിന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തും.

publive-image

മെയ് 14 വരെ നീളുന്ന പുഷ്പമേളയില്‍ വ്യത്യസ്തങ്ങളായ ഒരു ലക്ഷത്തിലധികം പൂച്ചെടികളാണ് മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് ഒരുക്കിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

അമ്യൂസ്‌മെന്റ് പാര്‍ക്കും എല്ലാ ദിവസവും െവെകുന്നേരങ്ങളില്‍ കലാപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. മേള ഗ്രൗണ്ടിനു സമീപത്തു വിവിധയിടങ്ങളിലായി പാര്‍ക്കിങ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മേള നഗറിലേക്കുള്ള പ്രവേശനം 60 രൂപ നിരക്കിലുള്ള പാസിലൂടെ നിയന്ത്രിക്കും. ഏഴു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ മേളനഗറിലേക്ക് പ്രവേശനം ഉണ്ടാകും.

സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് വാഴൂര്‍ സോമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോന്‍, ടി.ടി. തോമസ്, കെ.എം. സിദ്ധിക്, ഷാജി മണ്ണാറത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment