Advertisment

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ ബുധനാഴ്ച്ചക്കകം നല്‍കണമെന്ന് ഹൈക്കോടതി

author-image
neenu thodupuzha
New Update

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ 12നകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ബുധനാഴ്ച്ചക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

Advertisment

publive-image

പെന്‍ഷന്‍ സമയബന്ധിതമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പിന്‍വലിക്കുന്നില്ലെന്ന് ആരോപിച്ച് വക്കം സ്വദേശി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് പെന്‍ഷന്‍ സമയബന്ധിതമായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത്. മാസത്തിലെ ആദ്യ ആഴ്ച്ച തന്നെ പെന്‍ഷന്‍ നല്‍കണമെന്നും കഴിയുമെങ്കില്‍ ആദ്യ 5 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് പാലിച്ചില്ലെന്നും പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി 12ന് വീണ്ടും പരിഗണിക്കും.

Advertisment