Advertisment

നാടൻ സുന്ദരി ചെമ്പരത്തി എളുപ്പത്തിൽ  നട്ടു വളർത്താം...

author-image
neenu thodupuzha
New Update

എല്ലാവരും ഇഷ്ടപ്പെടുന്ന നാടൻ പൂവാണ് ചെമ്പരത്തി. വലിയ കുറ്റിച്ചെടിയായി വളരുന്ന കാട്ടു ചെമ്പരത്തിയുടെ സ്ഥാനത്ത് ഇന്ന് ഒരുപാട് സങ്കരയിനങ്ങൾ സ്ഥാനം പിടിച്ചു. വിവിധ നിറത്തിലുള്ള 100 സങ്കരയിനങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഒട്ടുമിക്കപേരും കമ്പ് മുറിച്ച് നട്ട് ചെമ്പരത്തി പരിപാലിക്കുന്നവരാണ്

Advertisment

publive-image

6 ഇഞ്ച് നീളത്തിലുള്ള കമ്പുകളാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കിയാണ് കമ്പുകൾ നടേണ്ടത്. ചെറിയ പോളി ബാഗിൽ വളർത്തിയെടുത്ത ശേഷം പിന്നീട് മറ്റൊരു ചട്ടിയിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.

publive-image

പോളിബാഗിൽ നട്ട കമ്പ് വിപണിയിൽ ലഭ്യമായ കുമിൾനാശിനി ഉപയോഗിച്ച് രോഗ വിമുക്തമാക്കണം. അതിനുശേഷം ഈ വിധത്തിൽ തയ്യാറാക്കിയത് അധികം ഈർപ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറിൽ വയ്ക്കണം. ഇത്തരം ചേംബറിൽ ഒരാഴ്ച മുഴുവൻ വച്ച് കമ്പ് തുടർന്നുള്ള ആഴ്ചകളിൽ രാത്രിസമയത്ത് ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതൽ വായുസഞ്ചാരവും കുറഞ്ഞ ഈർപ്പവുമുള്ള സാഹചര്യത്തിൽ സംരക്ഷിക്കണം. കമ്പ് നട്ട് രണ്ടുമാസത്തിനുള്ളിൽ വേരു പിടിക്കും വേരു വന്നാൽ ഇത് വലിയ ചട്ടികളിലേക്ക് മാറ്റി നടാം. അഞ്ചു മാസത്തോളം വളർച്ചയായാൽ പൂവിടാൻ തുടങ്ങും.

publive-image

സങ്കരയിനങ്ങൾ ആണെങ്കിൽ 10 ഇഞ്ച് വലിപ്പം ആയാൽ പൂവിട്ട് തുടങ്ങും. നാടൻ ഇനങ്ങൾ ആയാൽ പൂവിടാൻ മൂന്ന് അടി ഉയരം വയ്ക്കണം. മണ്ണിലും നന്നായി ഇവ വളരുന്നു. ചട്ടി നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതം തന്നെ മതി ഈ കുഴി നിറയ്ക്കുവാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കുക. ചെടിക്ക് വാട്ടം വരാത്തവിധത്തിൽ നനയ്ക്കണം.

വേനൽ കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കുന്നതാണ് കൂടുതൽ നല്ലത്. നല്ല രീതിയിൽ പൂക്കളുണ്ടാകാൻ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് എടുത്തതിന്റെ തെളി നേർപ്പിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ വിളവിന് നല്ലത്. മഴക്കാല ആരംഭത്തിന് മുൻപ് കമ്പ് കോതി നിർത്തുന്നത് നല്ലതാണ്.