Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിൽ

author-image
neenu thodupuzha
New Update

മലപ്പുറം: ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. രണ്ടുപേരും സ്വര്‍ണം കടത്തിയത് ക്യാപ്‌സൂള്‍ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചാണ്.

Advertisment

publive-image

ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയായ വടക്കേക്കര സയ്യിദില്‍ ( 24) നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും, സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കോഴിക്കോട് മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദില്‍ (25 ) നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഏകദേശം ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോ ഗ്രാമോളം സ്വര്‍ണമാണ് രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് പ്രവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഡെപ്യൂട്ടി കമ്മിഷണര്‍ ജെ. ആനന്ദകുമാറിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് സലില്‍, മുഹമ്മദ് റജീബ് ഇന്‍സ്പെക്ടര്‍മാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകന്‍ ഹെഡ് ഹവല്‍ദാര്‍മാരായ ഇ.വി. മോഹനന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisment