Advertisment

30 പേരെ കയറ്റേണ്ട ബോട്ടില്‍ 68 പേരെ തിരുകിക്കയറ്റി; ആലപ്പുഴയില്‍ വിനോദ സഞ്ചാരികളുമായി പോയ മോട്ടോര്‍ ബോട്ട് പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

ആലപ്പുഴ: അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയില്‍ വിനോദ സഞ്ചാരികളുമായി പോയ മോട്ടോര്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. എബനേസര്‍ എന്ന ബോട്ടാണ് ഇന്നലെ 12.30ന് രാജീവ് ജെട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ്  30 പേരെ കയറ്റേണ്ട ബോട്ടില്‍ 68 പേരെ തിരുകിക്കയറ്റിയതായി കണ്ടെത്തിയത്.

Advertisment

publive-image

ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാടുള്ള യാര്‍ഡിലേക്ക് മാറ്റി. ബോട്ടിലെ സ്രാങ്കിന്റേയും ലാസ്‌കറിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും 10000 രൂപ പിഴ ചുമത്താനും പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു.

പോര്‍ട്ട് ഉദ്യോഗസ്ഥരായ മരിയ പോള്‍, ഷാബു, അനില്‍കുമാര്‍, ടൂറിസം പോലീസ് എസ്.ഐ ജയറാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ് ഇബ്രാഹിം, സുധീര്‍, ശ്രീജ, ജോഷിത്തു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Advertisment