Advertisment

വിദേശജോലി വാഗ്ദാനംചെയ്ത് കോട്ടയം സ്വദേശിനിയുടെ ഒന്നേകാല്‍ കോടി തട്ടി; ട്രാവല്‍ ഏജന്‍സിക്കെതിരെ അന്വേഷണം

author-image
neenu thodupuzha
New Update

കട്ടപ്പന: വിദേശജോലി വാഗ്ദാനംചെയ്ത് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സിക്കെതിരെ അന്വേഷണം. കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കട്ടപ്പനയിലെ സിയോണ്‍ ട്രാവല്‍ ഏജന്‍സി ഉടമ നെല്ലിപ്പാറ കാരിക്കക്കുന്നേല്‍ റോബിന്‍ ജോസി (33)നെതിരെയാണ് കട്ടപ്പന പോലീസ് കേസെടുത്തത്.

Advertisment

ഇവിടെനിന്നും വിസ വാങ്ങി ഇറ്റലിയിലേക്കുപോയ സംഘത്തിലെ പത്തുപേര്‍ ദുബായ്, ഒമാന്‍ എന്നീ രാജ്യങ്ങളിലെ എയര്‍പ്പോര്‍ട്ടുകളില്‍ കുടുങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വദേശികളായ 23 പേരില്‍നിന്നാണ് ഇറ്റലിയില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് മാസങ്ങള്‍ക്ക് മുന്‍പ് 6.5 മുതല്‍ ഏഴ് ലക്ഷം  വരെ ട്രാവല്‍ ഏജന്‍സി വാങ്ങിയത്.

publive-image

പണം നല്‍കിയവരിലേറെയും വീട്ടമ്മമാരാണ്. ഏജന്‍സി ഉടമ റോബിന്‍ ജോസിന് നേരിട്ടും അക്കൗണ്ടിലൂടെയുമായി തട്ടിപ്പിനിരയായവര്‍1.26 കോടി രൂപ കൈമാറി. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്ററും വിസയും അടക്കം കൈമാറി. ഇതിനിടെ പണം നല്‍കിയവരില്‍ മൂന്ന് പേര്‍ പിന്‍വാങ്ങുകയും ചെയ്തു.

മെയ് അവസാനത്തോടെ ബാക്കി ഉദ്യോഗാര്‍ഥികള്‍ ഇറ്റലിയിലേക്ക് പുറപ്പെട്ടെങ്കിലും ദുബായ്, ഒമാന്‍ എന്നീ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു. പത്തോളം പേര്‍ നാട്ടിലെത്തിയതായിട്ടാണ് സൂചന. എന്നാല്‍ മറ്റുള്ളവരെക്കുറിച്ച് വിവരമില്ല. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

നിലവില്‍ മൂന്നുപേരാണ് കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പണം കൊല്ലം തൃക്കടവൂര്‍ സ്വദേശി ആന്റണി ജോസഫ്, ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവര്‍ക്ക്  കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പില്‍ ഇവരുടെ പങ്ക് എന്താണെന്നടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

Advertisment