Advertisment

വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി; വെറുതെ വിട്ടു

author-image
neenu thodupuzha
New Update

മാവേലിക്കര: പഞ്ചായത്തംഗത്തിന്റെ പിതാവ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ  കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി. ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗമായിരുന്ന പൂവള്ളില്‍ അരവിന്ദാക്ഷന്റെ പിതാവ് ചെല്ലപ്പനെയാണ് കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യറാണി വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.

Advertisment

publive-image

2016ലെ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രീയ വിരോധം കാരണം സമീപവാസിയുടെ വീട്ടില്‍ കടന്നു കയറി പ്രതി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍, ഏറെക്കാലമായി തര്‍ക്കത്തില്‍ കിടന്ന റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഞ്ചായത്തംഗവുമായി രാഷ്ട്രീയ വിരോധത്തിലായിരുന്നവര്‍ കൂടിയാലോചനകള്‍ക്ക് ശേഷം കളവായി അദ്ദേഹത്തിന്റെ പിതാവിനെ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്.

കേസില്‍ പരാതിക്കാരിയുടേതായി ഹാജരാക്കിയ മൊഴി കേസിലെ പ്രഥമ വിവരമല്ലെന്നും യഥാര്‍ത്ഥ മൊഴി മറച്ചുവച്ചാണ് പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതെന്നുമെന്നുള്ള വാദമാണ് പ്രതിയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്.  പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ പ്രതാപ് ജി.  പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്‍പാശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.

Advertisment