Advertisment

ശരീരം അനങ്ങിയാലോ ആരെങ്കിലും സ്പര്‍ശിക്കുമ്പോഴോ കടുത്ത വേദനയാല്‍ വലഞ്ഞ് പത്തുവയസുകാരി; അത്യപൂര്‍വരോഗമെന്ന് ഡോക്ടര്‍മാര്‍

author-image
neenu thodupuzha
New Update

സിഡ്‌നി: വേദനകൊണ്ടു പുളയുന്ന അത്യപൂര്‍വ രോഗാവസ്ഥയില്‍ വലയുകയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ബെല്ലാ മേഴ്‌സിയെന്ന പത്തുവയസുകാരി.

Advertisment

ശരീരം അനങ്ങിയാലോ ആരെങ്കിലും സ്പര്‍ശിക്കുമ്പോഴോ അവളുടെ വലത് കാല്‍ മുഴുവനും അസഹനീയമായ വേദനയാണ്. അത്യപൂര്‍വമായ രോഗാവസ്ഥയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഒരു മനുഷ്യനുണ്ടാകുന്ന ഏറ്റവും വേദനാജനകമായ അവസ്ഥയിലാണു ബെല്ല.

publive-image

കുടുംബവുമായി ഫിജിയില്‍ അവധിയാഘോഷിക്കാനെത്തിയപ്പോള്‍ വലതുകാലില്‍ ഒരു കുമിളയുണ്ടായതോടെയാണ് ബെല്ലയുടെ ദുരിതപര്‍വത്തിനു തുടക്കം. ഈ കുമിളയ്ക്ക് അണുബാധയുണ്ടായതോടെ നടത്തിയ പരിശോധനയില്‍ കോംപ്ലക്‌സ് റീജിയണല്‍ പെയിന്‍ സിന്‍ഡ്രോം (സി.ആര്‍.പി.എസ്) ആണെന്നു കണ്ടെത്തി.

ബാല്യത്തില്‍ത്തന്നെ ഇത്തരം രോഗം പിടിപെട്ടതോടെ ബെല്ലയുടെ ജീവിതം തന്നെ താളംതെറ്റി. കടുത്ത വേദന കാരണം വലതുകാല്‍പാദമോ കാലോ ബെല്ലയ്ക്ക് അനക്കാനോ ചലിപ്പിക്കാനോ കഴിയില്ല. എപ്പോഴും കിടക്കയില്‍ത്തന്നെ കഴിയേണ്ടിവരുന്ന ബെല്ല മുറിയ്ക്കു പുറത്തേക്കു പോകണമെങ്കില്‍പ്പോലും വീല്‍ചെയറിന്റെ സഹായം ആവശ്യമാണ്.

കാലില്‍ പുതപ്പ് ഇട്ടാല്‍പ്പോലും അതികഠിനമായ വേദനയാണ്. ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ചാല്‍പ്പോലും വേദന സഹിക്കാനാകില്ലെന്നു ബെല്ല പറയുന്നു. പലപ്പോഴും ചെറിയ പരുക്കുകളോ ശസ്ത്രക്രിയകളോ മൂലമുണ്ടാകുന്ന അപൂര്‍വ അവസ്ഥയാണ് ഇപ്പോള്‍ ബെല്ലയുടെ ജീവിതത്തെ തകിടംമറിച്ചിരിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

Advertisment