Advertisment

കാലിക്കുപ്പികളിൽ അത്ഭുത ചിത്രങ്ങളെഴുതി അമൃതാ നായർ !

author-image
സുനില്‍ പാലാ
New Update

നിനച്ചിരിക്കാത്ത നേരത്തു വന്നുചേർന്ന കോവിഡ് ലോക് ഡൗൺ കാലം വ്യത്യസ്തമായ കലാസൃഷ്ടിയിൽ ഏർപ്പെട്ട് ഉഷാറാക്കുകയാണ് പാലാ പുലിയന്നൂർ തെക്കുംമുറി പാലയ്ക്കലെ ഈ 19-കാരി.നാലു വർഷം മുമ്പ് വീട്ടിലെ കാലിക്കുപ്പികളിൽ തമാശയ്ക്കു അമൃത തുടങ്ങിയ ചിത്രരചന പിന്നീട് ഹോബിയായി മാറിയപ്പോൾ പിറന്നത് ഒട്ടേറെ മനോഹര സൃഷ്ടികൾ.

Advertisment

publive-image

പാലാ അൽഫോൻസാ കോളജിൽ രണ്ടാം വർഷ ബി. എസ്. സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയലററിക്സ് വിദ്യാർഥിനിയാണ്.ഫാബ്രിക്പെയിൻറ് , ടിഷ്യൂ പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് പലതരത്തിലുള്ള കുപ്പി കളിൽ വർണ്ണ വിസ്മയങ്ങൾ തീർക്കുക യാണ് ഈ മിടുക്കി.

ബോട്ടിൽ ആർട്ടിനുപുറമെ കോഫി പെയിൻറിങ്ങിലും ഫ്ളവർമേക്കിങ്ങിലും തൽപ്പരയാണ്.ബന്ധുക്കൾക്കും കൂട്ടുകാർ ക്കുമൊക്കെ ഗൃഹപ്രവേശച്ചടങ്ങിനും പിറന്നാളിനുമൊക്കെ സമ്മാനമായി കൊടുക്കുന്നത് സ്വന്തം പെയിന്റിങ്ങുകളാണ്.

ചിത്രരചനയോടൊപ്പം സംഗീതത്തിലും മികവു തെളിയിച്ചിട്ടുള്ള അമൃത പാലക്കൽ സനൽകുമാറിൻറയും ഷീജയുടെയും മകളാണ്. ചില സംഗീത ആൽബങ്ങളിൽ അഭിനയിക്കുകയുമുണ്ടായി.

amritha art
Advertisment