Advertisment

സ്വാതന്ത്ര്യ സമര സേനാനിയായ ചെറിയാൻ ജെ കാപ്പൻ്റെ സ്മരണക്കായുള്ള കവാടം സംരഷിക്കും. അദ്യപടിയായി തുരുമ്പ് പിടിച്ച് തകർന്ന് കിടന്ന ഗെയിറ്റ് മാറ്റി പുതിയ ഗെയിറ്റ് അധികാരമേറ്റ് ഒരാഴ്ചയ്ക്കകം സ്ഥാപിച്ചു കഴിഞ്ഞു: ചെയർമാൻ ആൻ്റോ ജോസ്

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: സ്വതന്ത്യ സമര സേനാനി ചെറിയാൻ ജെ കാപ്പൻ്റെ സ്മരണ നിലനിർത്തുന്നതിനായി സ്റ്റേഡിയത്തിൽ നിർമ്മിച്ച കവാടത്തിൻ്റെ ഗെയിറ്റ് തുരുമ്പ് പിടിച്ച് തകരാറിലായിരിക്കുകയായിരുന്നു. ധാരാളം യാത്രക്കാരും പൊതുജനങ്ങളും തങ്ങുന്ന ഇതിൻ്റെ മുൻവശത്ത് ചില സാമൂഹു വിരുദ്ധർ പ്രാഥമിക ആവശ്യങ്ങൾ പോലും നടത്തി വന്നിരുന്നതിനാൽ അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നു.

അധികാരമേറ്റ് ഇത് തൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ ഞാൻ അവിടം സന്ദർശിക്കുകയും ഇത് ഒഴിവാക്കുന്നതിനായി പഴയ കൗൺസിൽ തീരമാനം അനുസരിച്ച് ഗെയിറ്റ് തുറന്ന് ഇടാൻ നിർദ്ദേശം നൽകുകയും സ്റ്റേഡിയത്തിലുള്ള ശൗചാലയം താൽക്കാലികമായി തുറന്ന് നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തതായി ചെയർമാൻ ആൻ്റോ ജോസ് പറഞ്ഞു.

ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ വിളിച്ച് തകരാറിലായ ഗെയിറ്റ് മാറ്റി പുതിയത് അടിയന്തരമായി സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും ഉണ്ടായി. അതിൻ പ്രകാരം പുതിയ ഗെയിറ്റ് ഇന്ന് സ്ഥാപിക്കുകയും ചെയ്തു. ഇതിലൂടെ സ്വതന്ത്യ സമര സേനാനികളോടുള്ള തൻ്റെയും ഈ കൗൺസിലിൻ്റെയും ആദരവ് അറിയിക്കുകയായിരുന്നു.

ഈ ശോചനീയാവസ്ഥയെക്കതിരെ പ്രതിപക്ഷം ഒരു നിവേദനം പോലും നൽകാതെ തിരക്കേറിയ സ്ഥലത്തെ ജനങ്ങളുടെ പ്രാഥമികാവശ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്നത് പാലായിലെ പൊതു സമൂഹം ചോദ്യം ചെയ്യമെന്നും ആൻ്റോ പറഞ്ഞു. ഇലക്ഷൻ മുന്നിൽ കണ്ട് മാത്രം ദേശസ്നേഹം കാണിക്കുകയും ചെയ്ത് ഉറക്കം നടിക്കുന്ന ചില പ്രതിപക്ഷ സംഘടനകളെ ഉണർത്താൻ കഴിയില്ലായെന്നും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

 

pala news
Advertisment