Advertisment

വാക്സീനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണം; മമത ബാനര്‍ജി സുപ്രീം കോടതിയില്‍

New Update

publive-image

ന്യൂഡൽഹി: വാക്സീനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചു. വാക്സിനേഷൻ പോളിസിയിൽ ഏകീകൃത സംവിധാനം വേണമെന്നും നിലവിൽ വാക്സീനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകൾ ഇല്ലാതാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാക്സീൻ പോളിസി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കും.

Advertisment