Advertisment

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍; എക്‌സിറ്റ് പോളുകള്‍ നല്‍കിയ കരുത്തില്‍ മഹാസഖ്യം; അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎ ക്യാമ്പ്‌

New Update

publive-image

Advertisment

പാട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. എക്‌സിറ്റ് പോളുകള്‍ നല്‍കിയ അനുകൂല ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യമെങ്കില്‍ എക്‌സിറ്റ് പോളുകളില്‍ കാര്യമില്ലെന്നാണ് എന്‍ഡിഎ ക്യാമ്പ് അവകാശപ്പെടുന്നത്. അധികാരം നിലനിര്‍ത്താനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

മണിയോടെ ലഭ്യമാകും. ഓരോ മണ്ഡലത്തിലേയും ഫല സൂചനകള്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഉച്ചയോടെ ബിഹാര്‍ ആര് ഭരിക്കുമെന്നതിന്റെ ഏകദേശ ചിത്രം തെളിയും.

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന് മുമ്പുള്ള മാരത്തണ്‍ ചര്‍ച്ചകളിലാണ് പാര്‍ട്ടികള്‍. 243 നിയമസഭാ സീറ്റുകളിലേക്കായി ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Advertisment