Advertisment

ബിഹാര്‍ തിരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് ഇനി പുറത്തുവരാനുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

New Update

publive-image

പാട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇനി 20 മണ്ഡലങ്ങളിലെ ഫലം മാത്രമാണ് പുറത്തുവരാനുള്ളതെന്നും അവ ഉടന്‍ പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നതായും മൂന്ന് മണ്ഡലങ്ങളില്‍ മറ്റ് നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം, വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ എന്‍ഡിഎ ലീഡ് മെച്ചപ്പെടുത്തി. നിലവില്‍ 125 സീറ്റില്‍ എന്‍ഡിഎയും 110 സീറ്റില്‍ മഹാസഖ്യവും എട്ട് സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

Advertisment