Advertisment

ബിഹാറില്‍ ഇഞ്ചോടിഞ്ച്: എന്‍ഡിഎയുടെ ലീഡ് നില കുറയുന്നു; നില മെച്ചപ്പെടുത്തി മഹാസഖ്യം; വോട്ടെണ്ണല്‍ 75 ശതമാനം പൂര്‍ത്തിയായി; പോരാട്ടം സൂപ്പര്‍ക്ലൈമാക്‌സിലേക്ക്‌

New Update

publive-image

പാട്‌ന: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിഹാറില്‍ പോരാട്ടം സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. എന്‍ഡിഎയുടെ ലീഡ് നില കുറഞ്ഞപ്പോള്‍ മഹാസഖ്യം നില മെച്ചപ്പെടുത്തി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എന്‍ഡിഎ 120 സീറ്റിലും മഹാസഖ്യം 115 സീറ്റിലും മുന്നേറുന്നു.

പലയിടത്തും ലീഡ് നിലയില്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഇരുമുന്നണികള്‍ക്കും ഉള്ളതെന്നതിനാല്‍ ലീഡ് നില ഇനിയും മാറി മറിയുമെന്ന് വ്യക്തമാണ്. 75 ശതമാനം വോട്ടും എണ്ണക്കഴിഞ്ഞതായാണ് വിവരം. ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ വീടിന്റെ മുൻപിൽ വീണ്ടും ആഹ്ലാദ പ്രകടനം നടത്തി. ആർജെഡിയുടെ ലീഡുയരുന്നതോടെ കൂടുതൽ പ്രവർത്തകരെത്തുന്നുണ്ട്.

Advertisment