Advertisment

ബിഹാറില്‍ 90 ശതമാനത്തിലധികം വോട്ടുകളും എണ്ണിക്കഴിഞ്ഞു: 123 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു; മഹാസഖ്യം 112 സീറ്റുകളില്‍;ഭരിക്കാനുള്ള ഭൂരിപക്ഷമായെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും എന്‍ഡിഎ; മഹാസഖ്യത്തിന്റെ 119 സ്ഥാനാര്‍ത്ഥികള്‍ ജയിച്ചെന്ന അവകാശവാദവുമായി ആര്‍ജെഡി

New Update

publive-image

Advertisment

പാട്‌ന: ബിഹാറില്‍ 90 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 123 സീറ്റുകളില്‍ ലീഡ് ചെയ്ത് എന്‍ഡിഎ. മഹാസഖ്യം 112 സീറ്റുകളിലും മറ്റുള്ളവര്‍ എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിഹാറില്‍ ജയിക്കാനുള്ള ഭൂരിപക്ഷമായെന്ന് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ബിജെപി അറിയിച്ചു. സ്ത്രീകളുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമായെന്നാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. ഒരു സീറ്റില്‍ വിജയിച്ചു.

മഹാസഖ്യത്തിന്റെ 119 സ്ഥാനാര്‍ഥികള്‍ വിജയിച്ചെന്ന അവകാശവാദവുമായി ആര്‍ജെഡി രംഗത്തെത്തി. കുറഞ്ഞ വോട്ടിന് ജയിച്ചവരുടെ ഫലം തടഞ്ഞുവയ്ക്കുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസ് തിഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും ആർജെഡി ആരോപിച്ചു. ആർജെ‍‍ഡിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. അന്തിമ ഫലം അര്‍ധരാത്രിയോടെ പുറത്തുവരും.

Advertisment