Advertisment

ശരീരം തളരും - എല്ലുകൾ നുറുങ്ങും - വേദന അതിലേറെ ശക്തം- അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും - ഇടക്ക് കുടിക്കുന്ന കഞ്ഞി വെള്ളം പോലും തിരിച്ച് തുപ്പുന്ന അവസ്ഥ - എങ്കിലും എൻ്റെ മനസ്സിനെ തളർത്താനുള്ള കരുത്തൊന്നും ഇല്ലാതെ പോയി നിനക്ക് - നിനക്കെതിരെ പ്രതിരോധം തീർത്തത് മരുന്ന് കൊണ്ട് മാത്രമല്ല;കാന്‍സറിനെ തോല്‍പ്പിച്ച അനുഭവം പങ്കുവച്ച് വൈറല്‍ കുറിപ്പ്‌

New Update

കാന്‍സറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ബഷീര്‍ എന്ന മനുഷ്യനെ പരിചയപ്പെടുത്തുകയാണ് കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സ്. മരുന്നിനേക്കാള്‍ മനസിന്റെ കരുത്തായിരുന്നു കാന്‍സറിനെ നേരിടാന്‍ തനിക്ക് ഊര്‍ജമായതെന്ന് ബഷീര്‍ പറയുന്നു. കീമോകിരണങ്ങള്‍ക്കു മുന്നില്‍ തളരാതെ പോരാടിയ തനിക്ക് ആത്മവിശ്വാസം പകര്‍ന്ന ഡോക്ടര്‍മാരെക്കുറിച്ചും ബഷീര്‍ കുറിക്കുന്നുണ്ട്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പിലെ വരികള്‍ ഇങ്ങനെ;

?KERALA CANCER FIGHTERS അതിജീവന കൂട്ടായ്മയിലെ കരുത്ത്? ബഷീർക്ക ?

ഇദ്ദേഹത്തെ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം...ഈ പ്രായത്തിലും വേദനകളെ തട്ടിത്തെറിപ്പിച്ചു അതിജീവിക്കുന്ന ബഷീർക്കയുടെ വാക്കുകൾ...

ശരീരം തളരും - എല്ലുകൾ നുറുങ്ങും - വേദന അതിലേറെ ശക്തം- അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും - ഇടക്ക് കുടിക്കുന്ന കഞ്ഞി വെള്ളം പോലും തിരിച്ച് തുപ്പുന്ന അവസ്ഥ - എങ്കിലും എൻ്റെ മനസ്സിനെ തളർത്താനുള്ള കരുത്തൊന്നും ഇല്ലാതെ പോയി നിനക്ക് - നിനക്കെതിരെ പ്രതിരോധം തീർത്തത് മരുന്ന് കൊണ്ട് മാത്രമല്ല -മനസ്സ് കൊണ്ടും ഉൾക്കരുത്ത് കൊണ്ടും തകർക്കാനാവാത്ത വിശ്വാസം കൊണ്ടുമാണ് അർബുദമെന്ന നിൻ്റെ ഉയർച്ചയെ കഴിഞ ഇരുപത്തിയൊന്ന് വർഷം നിനക്കെതിരെ പ്രതിരോധം തീർത്തു ആഘോഷമാക്കിയെങ്കിൽ നീ എന്ന് തളരുന്നുവോ അത് വരെ പൊരുതാൻ ഞാൻ ശക്തനായിരുന്നു.

ഓരോ കീ മോയും സർജറിയും റേഡിയേഷനും ഞാൻ ശരിക്കും ആസ്വദിച്ചു. മുന്ന് സർജറികൾ '98 കീമോ അഞ്ച് റേഡിയേഷൻ -തികഞ്ഞ ലാഘവത്തോടെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞത് ഒരു കൂടപ്പിറപ്പിനെപ്പോലെ ചേർത്ത് നിർത്തിയ ഡോക്ടർമാരിലുള്ള വിശ്വാസം തന്നെയായിരുന്നു - ചെന്നെയിലെ DR വികാസ് മഹാജൻ സർ' M V R ഹോസ്പിറ്റലിലെ DR. ശ്രീധരൻ സർ - Dr വാര്യർ സാർ റേഡിയോളജിയിലെ Dr അരുൺ ലാൽ സർ മറ്റു ഡോക്ടർമാർ ആറാം നിലയിലെ കീമോ വാർഡിലെ പ്രിയപ്പെട്ട മാലാഖമാർ -

പിന്നെ MVR ഇലെ സ്റ്റാഫും അതിജീവനം കുടുംബാംഗവുമായ പ്രിയ സുഹൃത്തു ജസ്റ്റിൻ കീമോ സെക്ഷനിലേ പ്രിയസുഹൃത്‌ നികിലേഷ് ഉൾപ്പെടെയുള്ള M V R ഇലെ പ്രധാന കവാടം മുതൽ നിറഞ്ഞ പുഞ്ചിരിയോടെ എല്ലാ കാര്യത്തിനും സഹായവുമായി എത്തുന്ന സ്റ്റാഫുകൾ ഇവരൊക്കെനൽകിയ സ്നേഹവും ആത്മവിശ്വാസവും - നിന്നോട് പോരാടാൻ ഇതിലും വലിയ ഒരു സന്നാഹം വേണോ വീണു പോകുമെന്ന തോന്നലിനേക്കാൾ കൂടുതൽ മനസ്സിൽ വന്നത് വീഴാതിരിക്കാനുള്ള കരുത്തു തന്നെയാണ് .

ആത്മവിശ്വാസത്തിന്റെ ഒരു വന്മതിൽ തന്നെ പണിതിട്ടുണ്ട് അതിനു എനിക്ക് കരുത്തു നൽകിയത് വീട്ടുകാരും ബന്ധുക്കളും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുമാണ് .വാക്കുകൾക്കതീതമാണ് അവർ നൽകുന്ന സ്നേഹവും കരുതലും . ഇന്ന് ഞാൻ ഒറ്റക്കല്ല -പിന്നെ എന്തിന് ഞാൻ പിറകോട്ട് പോകണം ഇപ്പോഴും ഇടക്ക് വന്ന് നീ ഗോളടിക്കും എന്ന ഘട്ടത്തിൽ പ്രതിരോധത്തിൻ്റെ ഒരു വൻമതിൽ എനിക്ക് ചുറ്റും തീർക്കാൻ ഇവരൊക്കെ ഉള്ളപ്പോൾ പിന്നെ എന്ത് വേണം.

സ്നേഹത്തോടെ MT ബഷീർ

Cancer facebook post cancer patient
Advertisment