Advertisment

ആലത്തൂരിന്റെ പെങ്ങളൂട്ടി ഇപ്പോള്‍ നാട്ടിലെ താരം

author-image
ദാസനും വിജയനും
Updated On
New Update

ലത്തൂരിന്റെ പെങ്ങളൂട്ടി ഇപ്പോൾ രണ്ടു പേരോടാണ് അങ്കം കുറിച്ചിരിക്കുന്നത്. ഒന്നാമത്തേത് കൊള്ളക്കാരനായ കാവൽക്കാരനോടും രണ്ടാമത്തേത് സാംസ്കാരിക കൊള്ളക്കാരിയായ ടീച്ചറോടും.  ഈ രണ്ടാളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ മാത്രം. നല്ല വസ്ത്ര ധാരണവും, നല്ല വാക്ക് ചാതുരിയും നല്ല സോഷ്യൽ മീഡിയ ക്യാമ്പയിനും മുതലാക്കിക്കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മെയെല്ലാം പറ്റിക്കുകയായിരുന്നു ഇവർ രണ്ടുപേരും.

Advertisment

publive-image

ഒരാൾ ഇന്ത്യ മഹാരാജ്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തിൽ ഇരുന്നാണെങ്കിൽ മറ്റെയാൾ കേരളസംസ്ഥനത്തിന്റെ സാംസ്‌കാരിക ഇന്ദ്രപ്രസ്ഥത്തിൽ ഇരുന്നുകൊണ്ടും. വെറും പുക കൊണ്ടുമാത്രം കഴിഞ്ഞ അഞ്ച് കൊല്ലക്കാലം ജനങ്ങളെ മൊത്തം വിഡ്ഢികളാക്കിയ രണ്ടാളും ഇന്നിപ്പോൾ അവർ സ്വയം വീണുപോയ ചെളിക്കുണ്ടിൽ നിന്നും കരകയറുവാൻ കൈകാലുകൾ അടിച്ചുകൊണ്ട് കരയുകയാണ്.

അല്ലെങ്കിൽ സ്വപ്നത്തിൽ പട്ടി കടിക്കുവാൻ വരുമ്പോൾ നാം എത്ര ഓടിയാലും എത്താത്ത ഒരു അവസ്ഥ വരും, ആ അവസ്ഥയിലാണ് രണ്ടാളും ഓടിക്കൊണ്ടിരിക്കുന്നത്. പലതും പറഞ്ഞു നോക്കും, പലതും ചെയ്തു നോക്കും. കാരണം അവർ സ്വയം പെരുപ്പിച്ചുണ്ടാക്കിയ എസി ബിംബങ്ങൾ വീണുടയുന്നതിന്റെ വേദന അവർക്ക് സഹിക്കുവാൻ ആകില്ല.

ഇന്ദ്രപ്രസ്ഥത്തിലെ കാവൽക്കാരന് ഒരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ, അമേരിക്കയിൽ വിമാനം ഇറങ്ങണം , ന്യൂയോർക്കിൽ പോയി നല്ല കോട്ടും സ്യുട്ടും വാങ്ങണം, അത്ര മാത്രം. പക്ഷെ അമേരിക്കയിൽ അദ്ദേഹത്തെ എത്തിക്കുവാൻ ദൈവം കൊടുത്ത ഒരു വഴിയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി പദം. അല്ലാതെ വേറൊരു നിർവ്വാഹവുമില്ല അങ്ങേർക്കു അമേരിക്കയിൽ കാലുകുത്തുവാൻ.

120 കോടി ജനങ്ങളുടെ ചുമലിൽ ചവുട്ടിയാണദ്ദേഹം അമേരിക്കക്കുള്ള വിമാനം കയറിയത്. ഒരു തവണയോ രണ്ടുതവണയോ അല്ല അമേരിക്കയിൽ എത്തിയത്. ഒടുവിൽ അവിടത്തെ പ്രസിഡണ്ട് കഴുത്തിൽ പിടിച്ചു തള്ളിക്കൊണ്ട് പറയേണ്ടി വന്നു '' കടക്കൂ പുറത്ത് '' എന്ന്.

കേരളത്തിലെ കൊള്ളക്കാരി ഒരിക്കൽ ഒരു കവിത പ്രസിദ്ധീകരിച്ചു. യഥാർത്ഥ ഉടമസ്ഥൻ വന്നപ്പോളാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. തന്റെ 'അസിസ്റ്റന്റ്' വർഷങ്ങളായി കൂലിയെഴുത്ത് നടത്തിക്കൊണ്ട് അത്യാവശ്യം സ്ഥാവര ജംഗമ വസ്തുക്കളൊക്കെ കൈക്കലാക്കിയിരുന്നു. കൂലിയെഴുത്തുകാരൻ ചങ്ങാതി മൊത്തത്തിൽ ഒരു ആലിബാബയായിരുന്നു.

സാധാരണയായി ഇത്രേം വലിയൊരു കളവ് കയ്യോടെ പിടിക്കപ്പെടുമ്പോൾ ഏതൊരു ബണ്ടിച്ചോറും രണ്ട് വർഷമെങ്കിലും എല്ലാം നിർത്തിവെച്ചുകൊണ്ട് തന്റെ ആസ്ഥാനം മാറ്റുമായിരുന്നു. ഇതിപ്പോൾ പൂർവാധികം ശക്തിയോടെ സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചത്തോട്ട് കയറുന്ന അവസ്ഥയാണ് നാം കാണുന്നത്.

അവരുടെ പേര് എഴുതാത്തത് ആരേം പേടിച്ചിട്ടല്ല , അങ്ങനെ നെഗറ്റീവായ ഒരു വ്യക്തിയുടെ പേര് പലവട്ടം ഉച്ഛരിച്ചാലോ എഴുതിയാലോ അവർ പിന്നീട് പ്രശസ്തിയിലേക്ക് നാമറിയാതെ ഉയരും. നെഗറ്റീവും നെഗറ്റീവും കൂട്ടിയിടിച്ചാൽ പോസിറ്റീവ് ആകുമെന്ന ബോധം ഉള്ളതുകൊണ്ടാണ് പേരെഴുതാത്തത്.

ഒരിക്കൽ മൂവാറ്റുപുഴയിൽ ഒരു ബംഗ്ലാവിൽ കള്ളൻ കയറി. കള്ളൻ അകത്തുകയറിയപ്പോൾ ഞെട്ടിപ്പോയി. എല്ലാ സുഖസൗകര്യങ്ങളും ഒത്തു ചേർന്നൊരു ബംഗ്ളാവ്, ആദ്യമായാണ് ഇത്രേം സൗകര്യങ്ങളുള്ള ഒരു സ്ഥലത്ത് എത്തിപ്പെടുന്നത്. ആദ്യം ഫ്രിഡ്ജിൽ നിന്നും അത്യവശ്യം ഭക്ഷണം എടുത്തു ചൂടാക്കി രണ്ടുമൂന്ന് ബിയർ എല്ലാം അടിച്ചുകൊണ്ട് എസിയെല്ലാം ഓൺ ചെയ്ത് ചന്ദനത്തിന്റെ കട്ടിലിൽ ഇച്ചിരി നേരം വിശ്രമിക്കുവാൻ കിടന്നു.

സ്വർണ്ണവും പണവും എല്ലാം തലക്കും ഭാഗത്ത് വെച്ചുകൊണ്ടായിരുന്നു വിശ്രമിക്കുവാൻ കിടന്നത്. വിശ്രമം ഉറക്കമായി മാറുമെന്ന് പാവം കള്ളൻ കരുതിയില്ല . പിറ്റേ ദിവസം വീട്ടുകാർ തിരിച്ചെത്തി അകത്തുകയറിയപ്പോൾ കട്ടിലിൽ ഒരാൾ സുഖമായി ഉറങ്ങുന്നു . അവർ മെല്ലെ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട് അയൽവക്കക്കരെയും പോലീസിനെയും വിളിച്ചു വരുത്തി . കള്ളൻ കുറ്റങ്ങൾ സമ്മതിച്ചു.

ഇത് തന്നെയാണ് നമ്മുടെ ഇന്ദ്രപ്രസ്ഥത്തിലെ കാവൽക്കാരനായ കള്ളനും സംഭവിച്ചത്. പ്രതിപക്ഷം ഇല്ലല്ലോ , ചോദിക്കുവാനും പറയുവാനും ആകെയുള്ളത് ഒരു പപ്പുമോനല്ലേ എന്നൊക്കെ കരുതിക്കൊണ്ട് കൊള്ള ആരംഭിച്ചു , സാധാരണയായി കക്കുമ്പോൾ ഒന്ന് രണ്ട് ഡമ്മികളെ ഒക്കെ ഇറക്കിയാണ് ബുദ്ധിയുള്ളവർ കക്കുക . ഇത് എല്ലാം നേരിട്ട് വിളിച്ചുകൊണ്ടായിരുന്നു കളവുകൾ നടത്തിയിരുന്നത് .

ഗുജറാത്തിലെ സാമ്രാജ്യം പോലെ ആരേം കൂസാതെ ഭായിയോം ബഹാനോം പറഞ്ഞുകൊണ്ട് എല്ലാവരെയും പറ്റിക്കാമെന്ന് കരുതി. ഇന്നിപ്പോൾ എല്ലാം കയ്യോടെ പിടിച്ചപ്പോൾ ബ്ബ..ബ്ബ..ബ്ബ.. പറയുന്നതല്ലാതെ മറ്റൊന്നും പറയുവാനില്ല. ഇന്നിപ്പോൾ തൊണ്ടിമുതലും സാക്ഷികളെയും ഇല്ലാതാക്കിയാൽ ചിലപ്പോൾ വേണേൽ രക്ഷപ്പെടാൻ സാധ്യതെയുണ്ട്. സിബിഐ യെ പുറത്താക്കിയും ഒരു സാക്ഷിയെ ഇല്ലായ്മ ചെയ്തും ഒക്കെ പരമാവധി കളിച്ചുനോക്കി. എന്നിട്ടും പപ്പുമോൻ വിളിച്ചു കൂവുന്നു ''കാവൽക്കാരൻ കള്ളനാണ്''.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിന് അധികാരം പിടിച്ചുകൊടുക്കുവാൻ ഏറെ സഹായിച്ച സോഷ്യൽമീഡിയക്കാരിൽ ഒരാളായ കൊള്ളക്കാരി ടീച്ചർ ഏതോ നിയമസഭാ മണ്ഡലം മുന്നിൽ കണ്ടുകൊണ്ടാണ് കരുക്കൾ നീക്കിയിരുന്നത്. കൊള്ളക്കാരിയെ കാണുവാൻ ഭംഗിയുള്ളതുകൊണ്ടും പ്രായം നല്ലതായതുകൊണ്ടും കൊച്ചിയിലെ ന്യുജനറേഷൻ സിനിമാക്കാർ പിന്നാലെ കൂടിയിരുന്നു.

അല്ലെങ്കിലും സെൻട്രൽ ജയിലിൽ കളവുകാർ ഒറ്റക്കെട്ടും കൊലപാതകികൾ ഒറ്റക്കെട്ടും പീഡനക്കാർ ഒറ്റക്കെട്ടും ആയിരിക്കും. അതുകൊണ്ടാണ് ചില വാഹന മോഷണക്കാരെ പിടിച്ചു കഴിഞ്ഞാൽ ഒരാൾ കൊല്ലം ഇരവിപുരം ആണെങ്കിൽ മറ്റെയാൾ തൃശൂർ ചാലക്കുടിയും മൂന്നാമത്തെയാൾ വളാഞ്ചേരിയും നാലാമത്തെയാൾ കാഞ്ഞങ്ങാട്ടുകാരനുമൊക്കെ ആയിരിക്കും. ജയിലിൽ നിന്നും ആരംഭിക്കുന്ന സൗഹൃദമാണ് പിന്നീട് ഇവരെ ഒത്തുചേരുവാൻ സഹായിക്കുന്നത്.

എന്തായാലും ഒരു കോടി രൂപ ചിലവഴിച്ചാൽ കിട്ടുന്നത്ര പബ്ലിസിറ്റി ആലത്തൂരെ സ്ഥാനാർത്ഥി രമ്യക്ക് കിട്ടുവാൻ കാരണമായത് ഈ കൊള്ളക്കാരിയുടെ അസൂയമൂത്തുള്ള പുച്ഛിക്കൽ ആണ് എന്നതിൽ സംശയമില്ല. രമ്യ പാട്ടുംപാടി ജയിച്ചാൽ ആദ്യം നന്ദി പറയേണ്ടത് ആലത്തൂരിലെ വോട്ടർമാരോടും പിന്നെ ഈ കൊള്ളക്കാരി ടീച്ചറോടും ആണ്.

പകലിൽ മുഴുവൻ ടീച്ചർ പണിയും രാത്രി മോഷണവും കൈമുതലായുള്ള ചിലർക്ക് വരുന്ന അസുഖത്തിന്റെ പേരാണ് ദീപ നിശാന്തം എന്ന് വായിച്ചപ്പോൾ എഴുതുവാൻ തോന്നിയതാണ്,

എന്തായാലും ഈ കൊള്ളക്കാരെയും കൊള്ളക്കാരികളെയും ഈ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷരാക്കും എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്

ആലത്തൂരിൽ പാട്ടും പാടിക്കൊണ്ട് ദാസനും കവിത മോഷ്ടിച്ചുകൊണ്ട് വിജയനും.

Advertisment