Advertisment

മക്കള്‍ നോക്കുന്നില്ല; പൊലീസ് അന്ത്യകര്‍മ്മം ചെയ്യണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്തു; സംഭവം ചെന്നൈയില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: മക്കള്‍ അവഗണിച്ചതോടെ പൊലീസ് അന്ത്യകര്‍മ്മം ചെയ്യണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ചെന്നൈ പെരമ്പൂര്‍ ഗുണശേഖരന്‍ (62), ഭാര്യ സെല്‍വി (58) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇളയമകന്‍ ശ്രീധര്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസം. മദ്യപാനിയായ ഇയാള്‍ മാതപിതാക്കളുമായി സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. ലോക്ക്ഡൗണ്‍ മൂലം ഗുണശേഖരന് തൊഴിലും ഇല്ലാതായതോടെ ഇവരുടെ ജീവിതം ഏറെ പ്രതിസന്ധിയിലായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നിട്ടും ഇവരെ സംരക്ഷിക്കാന്‍ മക്കളെത്തിയില്ല. തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓട്ടേരി ശ്മശാനത്തില്‍ ഇവരുടെ മൃതദേഹം സംസ്‌കരിച്ചു. ഇരുവരുടെയും ആഗ്രഹപ്രകാരം പൊലീസാണ് അന്ത്യകര്‍മ്മം ചെയ്തത്.

Advertisment